പട്ടാമ്പി: വിളയൂർ എടപ്പലം പുവ്വത്തിൻചുവട് കണ്ണക്കംതൊടി സൈദാലിക്കുട്ടിയുടെ മകൻ അബൂബക്കർ മൗലവി (55) നിര്യാതനായി. നാട്യമംഗലം, വിയറ്റ്നാംപടി തുടങ്ങിയ സ്ഥലങ്ങളിൽ മദ്റസ അധ്യാപകനായും പുലാമന്തോൾ ഷാൻ വെഡ്ഡിങ് സെന്ററിലും ജോലി ചെയ്തിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: സ്വഫ്വാൻ, ശാനിബ. മരുമകൻ: അലി. ഖബറടക്കം എടപ്പലം പുവ്വത്തിൻചുവട് മഹല്ല് ഖബർസ്ഥാനിൽ.