കുറ്റിപ്പുറം: പ്രമുഖ ഇസ്ലാഹി പണ്ഡിതനും അധ്യാപകനുമായിരുന്ന യു.പി. അബ്ദുറഹ്മാൻ മൗലവി (78) നിര്യാതനായി.
കരിങ്ങനാട് സലഫിയ്യ കോളജ്, പുല്ലേപ്പടി ദാറുൽ ഉലൂം അറബിക് കോളജ്, കുമരനെല്ലൂർ ഇസ്ലാഹിയ അറബിക് കോളജ് അടക്കം പല സ്ഥാപനങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ.
മക്കൾ: ആരിഫ് (ഫാറൂഖ് കോളജ്), റാബിയ (കോക്കൂർ), മുഹമ്മദ് ആസിം (ദുബൈ), മുഹമ്മദ് ആമിർ (കുവൈത്ത്), ഡോ. മുഹമ്മദ് ആബിദ് (അസി. പ്രഫസർ, ഫാറൂഖ് കോളജ്), മുഹമ്മദ് ആഷിഖ് (ജപ്പാൻ). മരുമക്കൾ: കെ.വി. മുഹമ്മദ് മൗലവി കോക്കൂർ, ഫാരിഹ, സൈനബ, ഷംല, ഷഫ്ന, ഷാഹിന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ശാന്തിനഗർ ജുമാമസ്ജിദിൽ.