കൂട്ടിലങ്ങാടി: വാഴക്കാട്ടിരി മെരുവിൻകുന്നിലെ ഏലച്ചോല അബൂബക്കർ (76) നിര്യാതനായി. ദീർഘകാലം ഖത്തർ നാഷനൽ ബാങ്കിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ഇ.സി. അബ്ദുപ്പ ഹാജി. ഭാര്യ: പറവത്ത് ആമിന (ചെമ്മംകടവ്).
മക്കൾ: ആദം ബക്കർ, മുഹമ്മദ് അമീൻ, ഡോ. അൻജും (മൂവരും യു.എ.ഇ), മുഹമ്മദ് ആഷിഖ് (തൈക്വാൻഡോ പരിശീലകൻ). മരുമക്കൾ: നിഷാദ് (യു.എ.ഇ), സി.പി. സിനിയ, നുസ്റത്ത്, സഫ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കടൂപ്പുറം ജുമാമസ്ജിദിൽ.