ചെർപ്പുളശ്ശേരി: തൃക്കടീരി ആറ്റാശ്ശേരി കുലുക്കംപാറ അബൂബക്കർ (58) നിര്യാതനായി. ആറ്റാശ്ശേരി ഹിമായത്തുൽ ഇസ്ലാം സംഘം വൈസ് പ്രസിഡൻറും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമാണ്.
കർഷക കോൺഗ്രസ് മുൻ സെക്രട്ടറിയും തൃക്കടീരി മണ്ഡലം മുൻ പ്രസിഡൻറുമായിരുന്നു. ഭാര്യ. ഖദീജ. മക്കൾ: അൻഷാദ്, അഫ്സൽ, ഹസീന, അൻവർ, ഹസീബ. മരുമക്കൾ: ഹാരിസ്, റസാഖ്, ഹസീന, മുഹ്സിന.