നീലേശ്വരം: റിട്ട. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഞാണിക്കടവിലെ വി.വി. കുമാര (86) നിര്യാതനായി. ഹൊസ്ദുർഗ് എസ്.എൻ.ഡി.പി യൂനിയൻ ആദ്യകാല സെക്രട്ടറി, നാഗച്ചേരി ദേവസ്ഥാനം കമ്മിറ്റി ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: എൻ.കെ. കല്യാണി. മക്കൾ: നിർമല (റിട്ട. പ്രധാനാധ്യാപിക ജി.എച്ച്.എസ്.എസ് അട്ടേങ്ങാനം), രാജൻ, ബാബു (അധ്യാപകൻ കൈറ്റ് മാസ്റ്റർ ട്രെയിനർ ജി.എച്ച്.എസ്.എസ് മടിക്കൈ), ഷാജി (ഓട്ടോ ഡ്രൈവർ). മരുമക്കൾ: മനോഹരൻ (റിട്ട. സർവേ സൂപ്രണ്ട് ഞാണിക്കടവ്), രജിത (കുണിയൻ), സുനിത (ബോവിക്കാനം), രസിത (ചന്തേര). സഹോദരങ്ങൾ: ബാലകൃഷ്ണൻ (കുറുന്തൂർ), പരേതരായ കുഞ്ഞിരാമൻ, കാരിച്ചി.