തിരൂരങ്ങാടി: ബന്ധുവിന്റെ വീട്ടിൽ കുഴിയെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തട്ടി മധ്യവയസ്കൻ മരിച്ചു. ചെമ്മാട് കോഴിക്കോട് റോഡ് സ്വദേശി കൊല്ലഞ്ചേരി ഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് റാഫിയാണ് (52) മരിച്ചത്.
വ്യാഴാഴ്ച പകൽ കുഴിയെടുത്ത് തെങ്ങ് പറിക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ പെട്ടെന്ന് തിരിച്ചപ്പോൾ മുഹമ്മദ് റാഫിയുടെ ശരീരത്തിൽ തട്ടുകയായിരുന്നു.
നെഞ്ചിൽ ഗുരുതര പരിക്കേറ്റ റാഫിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സൈനബ. ഭാര്യ: ഖദീജ. മക്കൾ: ആഷിഖ്, അഫീക്ക, മിർഷ, അശ്മിൽ. മരുമക്കൾ: ഹാഫിസ്, ഷാഹിദ.
മൃതദേഹം ചെമ്മാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.