മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി പതിനാറാം വാർഡിൽ കൊറ്റാർകാവ് ദേവീക്ഷേത്രത്തിനു സമീപം ചക്കാലപറമ്പിൽ ലക്ഷ്മിഭവനിൽ, വിമുക്തഭടൻ ഗോപിനാഥൻനായർ (75) നിര്യാതനായി. ഭാര്യ: മാവേലിക്കര തെക്കേ മങ്കുഴി കാഞ്ഞിക്കൽ കുടുംബാംഗം ബി.രാധമ്മ. മകൻ: അഡ്വ.പ്രേംകുമാർ (നോട്ടറി പബ്ലിക് ,മാവേലിക്കര ജില്ലകോടതി, വൈസ് പ്രസിഡന്റ് 830 ാം നമ്പർ എൻ.എസ്.എസ്. കരയോഗം). മരുമകൾ: വി.പി. ദിവ്യ (എച്ച്.എസ്.എ., എൻ.എസ്.എസ്.എച്ച്.എസ്.എസ്. കുറത്തികാട് മാവേലിക്കര). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.