കാഞ്ഞങ്ങാട്: പ്രതിശ്രുത വരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം നവോദയ ക്ലബിന് സമീപത്തെ പരേതനായ ഭാർഗവന്റെ മകൻ പ്രജീഷാണ് (38) മരിച്ചത്. വടകരമുക്കിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്. ഡിസംബർ അവസാനം വിവാഹം നടക്കാനിരിക്കെയാണ് മരണം. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകവെ രാത്രി മരിച്ചു. മടിക്കൈ സ്വദേശിനിയുമായി പ്രജീഷിന്റെ വിവാഹം കഴിഞ്ഞമാസം 29ന് നടക്കേണ്ടതായിരുന്നു. വിവാഹം ക്ഷണിക്കാൻപോയ പ്രജീഷിന്റെ കാൽ കണ്ണൂരിൽ ഓടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയക്ക് വിധേയമാവുകയുംചെയ്തിരുന്നു. ഇതേതുടർന്ന് മുടങ്ങിയ വിവാഹം നടക്കാനിരിക്കെയാണ് പ്രജീഷിന്റെ മരണം. മാതാവ്: പ്രേമ. സഹോദരൻ: പ്രജിത്ത്.