ഒറ്റപ്പാലം: 19ാം മൈൽ മൈത്രി ലൈൻ ശ്രീവത്സം വീട്ടിൽ ഗാന്ധിയൻ പി രാമചന്ദ്രൻ നായർ (91) നിര്യാതനായി. വ്യാഴാഴ്ച രാത്രി 9.30ഓടെ ഇടപ്പള്ളിയിലുള്ള ഇളയ മകന്റെ വസതിയിലായിരുന്നു അന്ത്യം.
ഗാന്ധിജി ജീവിച്ച വാർധയിൽ പഠിക്കുകയും മംഗൽവാടിയിലെ ഉപരിപഠനശേഷം ഖാദി സ്കൂൾ പ്രിൻസിപ്പൽ ആവുകയും ചെയ്ത രാമചന്ദ്രൻ നായർ സർവോദയ സംഘത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള ഗാന്ധി സ്മാരക നിധിയുടെയും മുൻ ചെയർമാനാണ്. അടുത്ത കാലംവരെ ഒറ്റപ്പാലത്തെ രാഷ്ട്രീയ, സാമൂഹിക, പൊതുമണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ആനന്ദൻ, അശോകൻ. മരുമക്കൾ: ശാന്തി, പത്മശ്രീ. വെള്ളിയാഴ്ച രാവിലെ ഒറ്റപ്പാലത്തെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് മൂന്നോടെ പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.