തിരൂർ: ബി.പി അങ്ങാടി പുളിഞ്ചോട് അറഫ മൻസിലിൽ താമസിക്കുന്ന തെണ്ടത്ത് കുഞ്ഞിമുഹമ്മദ് (ബാവ ഹാജി -82) നിര്യാതനായി. ദീർഘകാലം യു.എ.ഇ അൽഐൻ യൂനിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നു.
അബൂദബി കേരള സമാജം, അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. ‘എന്റെ പ്രവാസ യാത്ര’ പേരിൽ ഗൾഫ് സ്മരണകൾ ഉൾക്കൊള്ളുന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ മേലേതിൽ മറിയക്കുട്ടി. മക്കൾ: അവാബ് (ബാബു), റംല (ബേബി), ഫായിസ് അറഫ, അനീഷ് താലിബ്, ത്വാഹിറ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, നിഷാദ്, സൽവ, ഷാഹിദ, നുസ്റത്ത്.