കുറ്റൂർ നോർത്ത്: മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കുളിപ്പിലാക്കൽ ചക്കുങ്ങൽ കെ.പി. കുഞ്ഞുമൊയ്തു ഹാജി (ബാപ്പു-80) നിര്യാതനായി. പരേതനായ കെ.പി. മൊയ്തീൻകുട്ടി ഹാജിയുടെ മകനാണ്.
മലപ്പുറം ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയായിരുന്നു. കുറ്റൂർ നോർത്ത് കുന്നാഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, മലപ്പുറം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ട്രസ്റ്റ് വൈസ് ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചുവരുകയായിരുന്നു.
കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കൻഡറി സ്കൂൾ, എം.എച്ച്.എം.എൽ.പി സ്കൂൾ എന്നിവയുടെ മുൻ മാനേജർ, തലക്കടത്തൂർ അരീക്കനട്ട് മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്റസ മാനേജിങ് കമ്മിറ്റിയുടെ അഡ്വൈസറി ബോർഡ് ചെയർമാൻ, മലപ്പുറം നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ, മലപ്പുറം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജമീല അഴിഞ്ഞിലം. മക്കൾ: മൊയ്തീൻകുട്ടി എന്ന കുട്ടിമോൻ (ജിദ്ദ), സെക്കീന (ചെറുവണ്ണൂർ), മുഹമ്മദ് ജസീം (കെ.എം.എച്ച്.എസ്.എസ്, കുറ്റൂർ നോർത്ത്).
മരുമക്കൾ: ജുബൈരിയ (ചെറുമുക്ക്), അബ്ദുറഹീം (ഫറോക്ക്), റിഫ (കോട്ടക്കൽ). സഹോദരങ്ങൾ: കെ.പി. ഹുസൈൻ ഹാജി എന്ന കുഞ്ഞുട്ടി, മറിയുമ്മ ഹജ്ജുമ്മ, കെ.പി. അബ്ദുൽ മജീദ് (കെ.പി.സി.സി സെക്രട്ടറി), പരേതരായ കെ.പി. അബ്ദുറഹ്മാൻകുട്ടി, കെ.പി. മുഹമ്മദലി മാസ്റ്റർ.