കാവുംമന്ദം: പരേതരായ തയ്യിൽ മൊയ്തുവിന്റെയും ഫാത്തിമയുടെയും മകൾ കാവുംമന്ദം എച്ച്.എസിലെ തയ്യിൽ മറിയം (70) നിര്യാതയായി. ഭർത്താവ്: അഹമ്മദ് കുറുമ്പാല. മകൻ: അഷറഫ് തയ്യിൽ (സി.പി.ഐ വൈത്തിരി മണ്ഡലം സെക്രട്ടറി). മരുമകൾ: സുലൈഖ (പൂക്കോട് വെറ്ററിനറി കോളജ് ജീവനക്കാരി). സഹോദരങ്ങൾ: മുഹമ്മദ്, ആയിഷ ഹജ്ജുമ്മ, പരേതനായ അബ്ദുല്ലക്കുട്ടി, മൂസ, ഖദീജ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാവുമന്ദം ജുമാ മസ്ജിദിൽ.