കാഞ്ഞങ്ങാട്: ജീവകാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായ അതിയാമ്പൂരിലെ ഗോപിമാഷ് (94) നിര്യാതനായി. കോട്ടയം ജില്ലയിലെ കങ്ങഴ സ്വദേശിയാണ്. 2018ലെയും 2019ലെയും പ്രളയകാലത്ത് ഗോപി മാഷും ഭാര്യയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കോവിഡ് കാലത്ത് ലക്ഷം രൂപ നൽകി. മുണ്ടക്കൈ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകി മാഷ് ദുരിതബാധിതരെ ചേർത്തുപിടിച്ചു. തിരുവനന്തപുരം ജില്ലയിലെ പച്ച പാലോട് ദേവസ്വം ബോർഡ് സ്കൂളിൽനിന്ന് 1986ൽ വിരമിച്ചു. കെ.പി.ടി.യുവിന്റെ രൂപവത്കരണം മുതൽ മുൻനിര പ്രവർത്തകനായിരുന്നു. ഭാര്യ: ആനന്ദവല്ലീശ്വരിയമ്മ. മക്കൾ: ജയ ജി. നായർ (റിട്ട. അധ്യാപിക ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ), വിജയ ജി. നായർ (റിട്ട. അധ്യാപിക, എ.സി.കെ.എൻ.എസ്.ജി.യു.പി സ്കൂൾ മേലാങ്കോട്ട്). മരുമകൻ: എച്ച്.കെ. മോഹൻദാസ്. സഹോദരങ്ങൾ: പുരുഷോത്തമൻ നായർ, അപ്പുക്കുട്ടൻ നായർ (റിട്ട. പ്രധാനാധ്യാപകൻ, കാഞ്ഞങ്ങാട്), രാജശേഖരൻ നായർ, പരേതരായ ഗോപാലകൃഷ്ണൻ നായർ, സരോജിനിയമ്മ, രവീന്ദ്രനാഥൻ നായർ, രഘുനാഥൻ നായർ, വിശ്വനാഥൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മേലാങ്കോട്ട് പൊതുശ്മശാനത്തിൽ.