കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ഒരുവർഷത്തിലേറെയായി ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കല്ലുവളപ്പിലെ പരേതരായ കരുണാകരൻ-മാധവി ദമ്പതികളുടെ മകൻ ശ്യാം സുനിലാണ് (61) മരിച്ചത്. അലാമിപ്പള്ളിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: പ്രീത. മക്കൾ: ശരത്, അക്ഷത. സഹോദരങ്ങൾ: ശ്യാം, ശ്യാം സദൻ, നിശ്ചൽ, പരേതനായ ശ്യാം സുധീർ.