കാഞ്ഞങ്ങാട്: മീനാപ്പീസിൽ താമസിക്കുന്ന കല്ലൂരാവി ബാവനഗറിലെ ഖാലിദ് (47) നിര്യാതനായി. വാഹനത്തിലെത്തിച്ച് മത്സ്യവിൽപന നടത്തുന്ന ജോലിയായിരുന്നു. ശനിയാഴ്ച വൈകീട്ട് രക്തസമ്മർദത്തെ തുടർന്ന് കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച രാവിലെ മരിച്ചു. പരേതനായ അബ്ദുല്ലയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: മൈമൂന. മകൻ: അഷ്ഫാഖ്.