പരപ്പനങ്ങാടി: കിഴക്കിനിയകത്ത് അബ്ദുറഹിമാൻ നഹ (88) നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനിയും ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായുള്ള കീഴരിയൂർ ബോംബ് കേസ് പ്രതിയുമായ ബോംബ് നഹ എന്നപേരിൽ പ്രസിദ്ധനായ പരേതനായ കിഴക്കിനിയകത്ത് മുഹമ്മദ് നഹയുടെ മകനാണ്.
ഫുട്ബാൾ താരമായ അബ്ദുറഹിമാൻ നഹ രാജസ്ഥാനുവേണ്ടി സന്തോഷ് ട്രോഫി ജഴ്സിയണിഞ്ഞിട്ടുണ്ട്. ലോഞ്ചിൽ ദുബൈയിലെത്തിയ അബ്ദുറഹിമാൻ നഹക്ക് തന്റെ സ്പോർട്സ് മികവ് മൂലം ഫുട്ബാൾ, വോളിബാൾ പരിശീലകനായി ഏറെക്കാലം ജോലി ചെയ്തു. പി.ഡി.പി, ഐ.എൻ.എൽ എന്നീ പാർട്ടികളുടെ പ്രാദേശിക നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്.
മകൻ: ബിലാൽ. സഹോദരങ്ങൾ: മുഹമ്മദലി നഹ, ആയിശക്കുട്ടി, നഫീസ, ഖദീജ.