താനാളൂർ: പാണ്ടിയാട്ട് സലഫി മസ്ജിദിന് സമീപം താമസിക്കുന്ന വെള്ളിയത്ത് മുസ്തഫയുടെ (മുത്തു) മകൾ ബിസ്മിയ (24) ട്രെയിൻ തട്ടി മരിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഏഴോടെ മീനടത്തൂർ തുമരക്കാവിൽ അപകടമുണ്ടായത്. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ബിൻഷാൻ, ബിൻഷിൻ, ഡയാൻ.
മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനുശേഷം താനാളൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച ഖബറടക്കം നടക്കും.