ഉദുമ: പടിഞ്ഞാർ കിഴക്കേക്കരയിലെ പരേതനായ ഹസൻ കുട്ടി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ എം.എ. ആയിഷ ഹജ്ജുമ്മ (78) നിര്യാതയായി. കീഴൂരിലെ പരേതരായ മുക്രി അബ്ദുൽ ഖാദറിന്റെയും ബീഫാത്തിമയുടെയും മകളാണ്. മക്കൾ: കെ.എം. അഷ്റഫ് (ജെംസ് സ്കൂൾ വിദ്യാഭ്യാസ സമിതി ട്രഷറർ), അബ്ദുല്ലക്കുഞ്ഞി കീഴൂർ (മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്), കെ.എം. അബ്ദുൽ ഖാദർ (ഖത്തർ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി മെംബർ), കെ.എം. ബഷീർ ഖത്തർ (എസ്.വൈ.എസ് ശാഖാ ട്രഷറർ), കെ.എം. സാഹിദ് (ജനറൽ സെക്രട്ടറി, ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത്ത് കമ്മിറ്റി), അഫ്സ ബീവി, സുഹ്റ, ഖദീജ. മരുമക്കൾ: കൊളങ്കര അബ്ദുൽ റഹിമാൻ ഹാജി നെല്ലിക്കുന്ന്, സാഹിറ കോട്ടിക്കുളം, റഹന തളങ്കര, ഷാഹിന കോട്ടിക്കുളം, സഫീന ദേളി, മിസ് രിയ ചേരങ്കൈ, പരേതരായ കുന്നരിയത്ത് മാഹിൻ, എം.എ. റസാഖ് എരോൽ. സഹോദരങ്ങൾ: എം.എ. അബ്ദുൽ സലാം ഹാജി കീഴൂർ, എം.എ. ഷാഫി ഹാജി, എം.എ. ഹമീദ് ഹാജി, എം.എ. സിറാർ ഹാജി.