തൃക്കരിപ്പൂർ: തങ്കയത്തെ പട്ടുവത്ത് വളപ്പിൽ ചെമ്മരത്തി (95) നിര്യാതയായി. ഭർത്താവ്: പരേതനായ നെന്മണിച്ചേരി കുഞ്ഞിരാമൻ. മക്കൾ: രാഘവൻ (കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം കുടക്കാരൻ), യശോദ (തലിച്ചാലം), ജാനകി, നാരായണൻ (പെരുമ്പടവ്), കുഞ്ഞികൃഷ്ണൻ (എ.കെ.എം.ടി. ഡബ്ല്യു.എ കാസർകോട് ജില്ല പ്രസിഡന്റ്), പരേതയായ കാർത്ത്യായനി. മരുമക്കൾ: എ. നിഷ, എം. സീമ, പരേതരായ പി.വി. മാധവൻ, പി.വി. പത്മിനി, പി. ദാമോദരൻ. സഹോദരങ്ങൾ: കുമ്പ, പരേതരായ ചിരി, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, അമ്പുക്കുഞ്ഞി, ശ്രീകണ്ഠൻ.