ചിറ്റടി: ചിറ്റടി വെളിയത്തിൽ സ്കറിയ (92) നിര്യാതനായി. ഭാര്യ: മേരി കരിമണ്ണൂർ കുഴിക്കാട്ട് കുടുംബാംഗം.
മക്കൾ: വൽസ (റിട്ട. അധ്യാപിക), ജോസ്, ജെയിംസ്, ജോർജ്, മാത്യു, സണ്ണി (യു.എസ്), ടോമി, മിനി. മരുമക്കൾ: അഡ്വ. ജോസ്, ശാന്തമ്മ (റിട്ട. അധ്യാപിക), ബേബി, ആൻസി, ജാൻസി, സിമി (യു.എസ്), സ്വപ്ന. പാലക്കാട് രൂപത മുൻ അഡ്മിനിസ്ട്രേറ്റർ പരേതനായ മോൺ. ജോസഫ് വെളിയത്തിൽ സഹോദരനാണ്.
സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാലക്കാട് രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ സ്വഭവനത്തിൽ ആരംഭിക്കും. ചിറ്റടി മരിയ നഗർ സെന്റ് മേരീസ് പള്ളിയിലാണ് സംസ്കാരം.