കീഴുപറമ്പ്: പത്തനാപുരം പള്ളിപ്പടിയിൽ മൂത്തേടത്ത് പാറക്കൽ ഇസ്മായിൽ ഹാജി (80) നിര്യാതനായി. കീഴ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ജില്ല മുസ്ലിം ലീഗ് കൗൺസിലർ, പള്ളിപ്പടി മഹല്ല് ജനറൽ സെക്രട്ടറി, മഹല്ല് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
55 വർഷത്തോളം മത- രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ഏറെക്കാലം മുക്കത്ത് മലഞ്ചരക്ക് വ്യാപാരിയും ആയിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി കൈതമണ്ണിൽ (കീഴുപറമ്പ്). മക്കൾ: മുഹമ്മദ് ഇഖ്ബാൽ, ഫൗസിയ, ഫൈസൽ, ജസീന, ഹസീന.
മരുമക്കൾ: മുഹമ്മദ് (മൂർക്കനാട്), അബ്ദുൽ ഷുക്കൂർ (പത്തനാപുരം), മുജീബ് (കല്ലരട്ടിക്കൽ), നസീറ (ആക്കോട്), ഷക്കീല (തെഞ്ചേരി). സഹോദരങ്ങൾ: എം.പി. അബ്ദുറഹിമാൻ (കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് മെംബർ, പരേതയായ ആയിശക്കുട്ടി (പരതക്കാട്). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് പത്തനാപുരം പള്ളിപ്പടി ജുമാ മസ്ജിദിൽ.