കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും കാഞ്ഞിരോട് എൽ.പി സ്കൂൾ (വയൽ സ്കൂൾ) റിട്ട. അധ്യാപകനുമായ പഴയ പള്ളിക്ക് സമീപം ബ്ലസ് മഹലിൽ താമസിക്കുന്ന കെ.ടി. മായൻ മാസ്റ്റർ (82) നിര്യാതനായി. കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് അംഗമാണ്. പരേതരായ മുക്കണ്ണി കാരക്കാട് അബ്ദുല്ലകുട്ടിയുടെയും മുണ്ടാടങ്കണ്ടി ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ കെ. സുഹറ. മക്കൾ: ഖദീജ സാബിഖ് (അസി. മാനേജർ, അൽഹുദ സ്കൂൾ), പരേതനായ ഹബീബ്. മരുമക്കൾ: കെ.ആർ. ശിഹാബുദ്ദീൻ ഇരിക്കൂർ (ഗവ. എൻജിനീയറിങ് കോളജ് കണ്ണൂർ), ഡോ. ഫാത്തിമ യൂസഫ് (മലബാർ ഡെന്റൽ ക്ലിനിക്, ചാല). സഹോദരങ്ങൾ: കെ.ടി. അഹ്മദ് കുട്ടി ഹാജി, കെ.ടി. ഇബ്രാഹിം ഹാജി (ഇരുവരും കാഞ്ഞിരോട്), കുഞ്ഞാമിന (ആറളം), പരേതരായ കെ.ടി. അബൂബക്കർ, കെ.ടി. മമ്മു, കെ.ടി. ഫാത്തിമ, കെ.ടി. ആയിസ (എല്ലാവരും കാഞ്ഞിരോട്).