എടക്കര: പോത്തുകല്ല് വെളുമ്പിയംപാടത്തുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ വയോധികന് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വൈത്തിരി പൊഴുതന ആറാംമൈല്‍ പെരിക്കാത്ര വീട്ടില്‍ മോയിനാണ് (83) മരിച്ചത്. മോയിന്റെ ബന്ധു പോത്തുകല്ല് കുനിപ്പാല ചാരങ്ങന് ശിഹാബ് (44), ഓട്ടോഡ്രൈവര്‍ മുണ്ടിയന്‍ കാവില്‍ ഉണ്ണീന്‍കുട്ടി (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. മൂവരും സഞ്ചരിച്ച ഓട്ടോറിക്ഷ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ടവരെ ഉടന്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മോയിനെ രക്ഷപ്പെടുത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മോയിൻ പോത്തുകല്ലിലെ ബന്ധുവീട്ടിലെത്തിയത്. വ്യാഴാഴ്ച മുണ്ടേരിയില്‍ പോയി തുടര്‍ന്ന് മമ്പാട് പൊങ്ങല്ലൂരിലുള്ള മറ്റൊരു ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍പെടുന്നത്. ഭാര്യ: ഫാത്തിമ. മക്കള്‍: കദീജ, മുസ്തഫ. മരുമകള്‍: റസിയ.