മങ്കട: മങ്കട അനാഥശാല വൈസ് പ്രസിഡന്റും ടൗൺ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറുമായ പറച്ചിക്കോട്ടിൽ ഇബ്രാഹീം (69) നിര്യാതനായി. മങ്കടയിലെ പൗരപ്രധാനിയും മലചരക്ക് വ്യാപാരിയുമായിരുന്നു. മങ്കട മദീന മസ്ജിദ് ജോ. സെക്രട്ടറിയും ടി.ടി.ഐ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്നു. ഭാര്യ: പാത്തുമ്മ മാമ്പ്ര (അരിപ്ര). മക്കൾ: മുജീബ് റഹ്മാൻ, സമീറ, സജ്ന. മരുമക്കൾ: ഫിറോസ് ബാബു ആറൻക്കോടൻ (അരിപ്ര), ജൗഹർ മനയൻതൊടി (വേങ്ങര), സുൽത്താന പാങ്ങാട്ട് (വേങ്ങര). സഹോദരങ്ങൾ: മുഹമ്മദാലി, മൈമൂന ചേരിയം, പരേതരായ സൈദാലി ഹാജി, ഹംസ, സൈനബ വേരുംപുലാക്കൽ, ആമിന കോരിയാട്ടിൽ, തിത്തുമ്മ ഏലചോല, കുഞ്ഞായിശ്ശ വടക്കാങ്ങര, ഖദീജ കൂട്ടിൽ.