തലശ്ശേരി: മുഴപ്പിലങ്ങാട്-മാഹി ബൈപാസിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. ധർമടം മീത്തലെ പീടിക പുളിക്കൂലിൽ ചന്ദ്രങ്കണ്ടി ഹൗസിൽ പാലത്തിൽ റുഖിയ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബൈപാസിൽ മാടപ്പീടിക രാജു മാസ്റ്റർ റോഡിന് സമീപമായിരുന്നു അപകടം. റുഖിയയും മകൾ ആരിഫയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തലശ്ശേരി ഭാഗത്തുനിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ. തലക്ക് ഗുരുതരമായി പരിക്കേറ്റ റുഖിയയെ അപകടമുണ്ടായ ഉടൻ പള്ളൂർ ഗവ. ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മകൾ ആരിഫ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. ചന്ദ്രങ്കണ്ടി അസ്സുവാണ് റുഖിയയുടെ ഭർത്താവ്. മക്കൾ: താഹിറ, ഫിറോസ്, ഹസീന, നവാസ്, റുബീന, ആരിഫ. മരുമക്കൾ: സിറാജു (എടക്കാട്), സീനത്ത് (ആറ്റടപ്പ), സാദിഖ് (പെരിങ്ങാടി), ആരിഫ (പെരിങ്ങാടി), സാജുദ്ദീൻ (എടക്കാട്), ഇല്യാസ് (പെരിങ്ങാടി). ഖബറടക്കം ശനിയാഴ്ച ധർമടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.