പാലക്കുന്ന്: തെക്കേക്കര 'ചെണ്ടാസി'ൽ മോഹനൻ ചെണ്ട (57) ദുബൈയിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈയിൽ ചോക്ലറ്റ് കമ്പനിയിൽ സെയിൽസ്മാനായി ജോലി നോക്കുകയായിരുന്നു . സഹോദരന്റെ മകന്റെ മരണത്തെത്തുടർന്ന് നാട്ടിൽ വന്ന മോഹനൻ രണ്ട് മാസം മുമ്പാണ് തിരിച്ചുപോയത്. മൃതദേഹം ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്കകം വീട്ടിലെത്തും.
തുടർന്ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. അറിയപ്പെടുന്ന പൂരക്കളി കലാകാരനാണ്. മാതാവ്: മാധവി. പിതാവ്: പരേതനായ കണ്ടൻ. ഭാര്യ: സുമിത. ഏക മകൻ: ഓംഹരി (ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർഥി).
സഹോദരങ്ങൾ : ഉദയമംഗലം സുകുമാരൻ(പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി മുൻ പ്രസിഡന്റ്), ശാന്ത, ഗോപാലൻ (ദുബൈ), പുരുഷോത്തമൻ (ഖത്തർ).