പാപ്പിനിശ്ശേരി: പുതിയ ബൈപാസ് റോഡ് നിർമാണ കമ്പനിയിലെ കരാർ തൊഴിലാളിയെ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. വിശ്വസമുദ്ര കമ്പനിയിലെ കരാർ തൊഴിലാളി പശ്ചിമ ബംഗാൾ സ്വദേശി ദശരത് സിൻഹയാണ് (20) പാപ്പിനിശേരി തുരുത്തിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ജോലി കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 8.30ഓടെ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.