അകത്തേത്തറ: വടക്കേത്തറ കിഴക്കേ മേലിടം പരേതരായ അമ്മിണി നേത്യാരുടെയും തെക്കേത്തറ കുന്നത്ത് വീട്ടിൽ ധർമമേനോന്റെയും മകൻ കെ.എം. കേശവവർമ (86) നിര്യാതനായി. കല്ലേപുള്ളി മിൽമ റിട്ട. ജനറൽ മെക്കാനിക്കാണ്.
ഭാര്യ: തരൂർ തെക്കേവീട്ടിൽ വിജയലക്ഷ്മി നേത്യാർ. മക്കൾ: അമ്മിണിക്കുട്ടി, അനിത, കുട്ടൻ. മരുമക്കൾ: ശശിധര വർമ, മുരളീധരൻ, ശുഭ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വടക്കേത്തറ തേക്കിൻകാട് ദേശശ്മശാനത്തിൽ.