പുതുപ്പരിയാരം: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മഹാത്മ നഗറിലെ ശ്രീനന്ദനം വീട്ടിൽ ടി. ചെന്താമരാക്ഷൻ (77) നിര്യാതനായി.
പരേതരായ പാറക്കൽ കുഞ്ഞൻ നായരുടെയും തൈക്കാട്ട് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. സെഞ്ച്വറി മെറ്റൽ ഇൻഡസ്ട്രീസ് ഉടമയാണ്. മുന്നേറ്റം സായാഹ്നപത്രം പത്രാധിപർ, പി.ഡബ്ല്യു.യു.സി.സി.എസ് പ്രസിഡന്റ്, കേരള ചെറുകിടവ്യവസായ അസോസിയേഷൻ സ്ഥാപക നേതാവ്, ആർ.എസ്.പി നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പങ്കജാക്ഷി. മക്കൾ: ലീന മനോജ്, ബീന ശ്രീകുമാർ, രാജേഷ്. മരുമക്കൾ: മനോജ്, ശ്രീകുമാർ. സഹോദരങ്ങൾ: രവി തൈക്കാട് (നാടക രചയിതാവ്, പത്രപ്രവർത്തകൻ), വിജയലക്ഷ്മി, ഉണ്ണികൃഷ്ണൻ.