തലശ്ശേരി: കെ.എസ്.ആർ.ടി.സി കണ്ണൂർ ജില്ല ട്രാൻസ്പോർട്ട് ഓഫിസറായി വിരമിച്ച മണ്ണയാട് ചിറക്കക്കാവ് ക്ഷേത്രത്തിന് സമീപത്തെ വലിയ പറമ്പത്ത് എൻ.പി. ബാലകൃഷ്ണൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ കെ.എം. കാർത്യായനി അമ്മ. മക്കൾ: ഉഷ, ലത, ആശ, ശ്രീജ. മരുമക്കൾ: ഗംഗാധരൻ, കനകരാജൻ, രാധാകൃഷ്ണൻ, രാമദാസൻ. സഹോദരൻ: പരേതനായ എൻ.പി. കുഞ്ഞിരാമൻ നായർ (റിട്ട. പൊലീസ്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കണ്ടിക്കൽ എൻ.എസ്.എസ് ശ്മശാനത്തിൽ.