ഇരിക്കൂർ: ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപത്തെ തൈലക്കണ്ടി ഹൗസിൽ ടി. ഷംസുദ്ദീൻ (37) നിര്യാതനായി. ഇരിക്കൂർ കമാലിയ മദ്റസ എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പരേതനായ എം. ഉമ്മറിന്റെയും ടി. ഖദീജയുടെയും മകനാണ്. ഭാര്യ: എം.പി. സഹലത്ത് (ചെങ്ങളായി). മക്കൾ: ഹയാൻ, അർസം. സഹോദരങ്ങൾ: ഫൈസൽ, ഷബീർ, ഷെരീഫ, നജ്മുന്നീസ, ഷഹനാസ്, തസ്ലീമ, ഷമീമ.