പയ്യന്നൂർ: ദീർഘകാലം പയ്യന്നൂരിൽ അഡ്വ. ക്ലർക്കായി ജോലി ചെയ്ത മഹാദേവഗ്രാമത്തിലെ പി.യു. കരുണാകര പൊതുവാൾ (87) നിര്യാതനായി. ഏറെക്കാലം അഡ്വ. ക്ലർക്ക് അസോസിയേഷൻ പയ്യന്നൂർ യൂനിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: പാറന്തട്ട മീനാക്ഷി അമ്മ. മക്കൾ: അഡ്വ. പി. സുരേഷ് (ട്രസ്റ്റി ബോർഡ് അംഗം പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം), സുകേഷ് (ക്യാപ്റ്റൻ, മർച്ചന്റ് നേവി). മരുമക്കൾ: ശ്രീജ സുരേഷ് (അധ്യാപിക, കണ്ടങ്കാളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ധന്യ സുകേഷ് (ഐ.ടി, ബംഗളൂരു). സഹോദരങ്ങൾ: പി.യു. നാരായണിയമ്മ, പരേതരായ പാർവതി അമ്മ, ദേവകി അമ്മ, ജാനകി അമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ഗ്രാമം സ്മൃതിയിൽ.