കുറുമള്ളൂർ: കോട്ടയം ടെക്സ്റ്റയില്‍സ് മുന്‍ ജീവനക്കാരനായിരുന്ന പടിഞ്ഞാറെക്കാട്ടില്‍ പി.ജെ. ലൂക്കോസ് (73) നിര്യാതനായി. ഭാര്യ: കുഞ്ഞുമോള്‍ കട്ടച്ചിറ കന്നു വെട്ടിയേല്‍ കുടുംബാംഗമാണ്. മക്കള്‍: ജിമ്മി (ആസ്ട്രേലിയ), ജീതു (അയര്‍ലന്‍ഡ്). മരുമക്കള്‍: അനിറ്റ എരുമത്തുരുത്തേല്‍ (ആസ്ട്രേലിയ), ജയിംസ് പുത്തന്‍പുരയ്ക്കല്‍ (അയര്‍ലന്‍ഡ്). സംസ്ക്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച മൂന്നിന് കോട്ടയ്ക്ക് പുറത്തുള്ള വസതിയില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.