ചേർത്തല: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ആയിരംതൈ വടക്കേ വീട്ടിൽ വി.കെ. സൈനുദ്ദീൻ (74) നിര്യാതനായി. സി.പി.ഐ അർത്തുങ്കൽ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി, ജോയിന്റ് കൗൺസിൽ മുൻ ജില്ല സെക്രട്ടറി, ആയിരംതൈ മുസ്ലിം ജമാഅത്ത് കമ്മിറ്റി രക്ഷാധികാരി, മദ്രസ നിർമാണ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മെഹറന്നിസ. മക്കൾ: സജീർ, സാജിത, സഹീർ. മരുമക്കൾ: അൻസില, അഷറഫ്, ഫസീല.