ഉദയംപേരൂർ: കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് പരേതനായ പുലിതൂക്കിൽ പി.ഇ. റാമിന്റെ ഭാര്യയും ആർ.വി.ജി ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലുമായ എം.എൻ. തങ്കമ്മ (88) നിര്യാതയായി. എരുമേലി മുട്ടത്ത് കുടുബാംഗമാണ്. പ്രജാപിത ബ്രഹ്മ കുമാരീസ് ഈശ്വരീയ പ്രസ്ഥാനം സജീവ സേവകയായിരുന്നു. മക്കൾ: ഡോ. ബീനാറാം (റിട്ട. ജോ. ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്), ലീനാറാം (റിട്ട. ഡി.ഇ.ഒ വിദ്യാഭ്യാസ വകുപ്പ്), ഷൈലാറാം (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി വകുപ്പ്), ജ്യോതിറാം (റിട്ട. അധ്യാപിക, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ഉദയംപേരൂർ), ബിജുലാൽ റാം (റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), ഡോ. മനുലാൽ റാം (ഉന്നത വിദ്യാഭ്യാസ കൗൺസിൽ). മരു മക്കൾ: സി.എസ്. ശ്രീധരൻ (റിട്ട. ജോ. ഡയറക്ടർ സ്റ്റേറ്റ് പ്ലാനിങ് ബോർഡ്), പരേതനായ ടി.ജി. സോമൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി), കലാധരൻ ഉണ്ണി (റിട്ട. പ്രഫ. ഗവ. കോളജ് ചിറ്റൂർ), കെ.ആർ. മോഹനൻ (റിട്ട. ജില്ല പ്ലാനിങ് ഓഫീസർ), ടി.ആർ. ശാലിനി (റീജനൽ എൻജിനീയർ, സ്റ്റേറ്റ് നിർമിതി കേന്ദ്രം), സംഗീത സതീഷ് (ജിയോളജിസ്റ്റ്, കോട്ടയം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് നടക്കാവ് പത്താം മൈലിലെ വീട്ടുവളപ്പിൽ.