അഞ്ചരക്കണ്ടി: വെൺമണൽ പട്ടത്താരി റോഡിൽ കോസ്മോസിൽ താമസിക്കുന്ന കെ.പി. കാസിം ഹാജി (65) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലെ ഹൈയിലും റിയാദിലും ജോലി ചെയ്തിരുന്നു. പിതാവ്: പരേതനായ എസ്. ഹസൻ കുഞ്ഞി (കണ്ണൂർ സിറ്റി). മാതാവ്: കെ.പി. മറിയം കോവ്വാൽ. ഭാര്യ: ഒ.വി. ശരീഫ. മക്കൾ: ഷെറിൻ (ദുബൈ), ഷമീൽ (മടിക്കേരി), മർഷിദ, മസരിയ. മരുമക്കൾ: ഫൗമീർ (വേങ്ങാട്), അഷ്ഫാഖ് (പാപ്പിനിശ്ശേരി), റബിയ (പുറത്തീൽ), ഫർഹാന (പുറവൂർ). സഹോദരങ്ങൾ: കെ.പി. നാസർ, കെ.പി. കദീജ (ഇരുവരും അഞ്ചരക്കണ്ടി).