അഴീക്കോട്: മൂന്നുനിരത്ത് സ്നേഹസംഗമം റോഡിന് സമീപം താമസിക്കുന്ന കൂക്കിരി വത്സൻ (74) നിര്യാതനായി. പരേതനായ ഗോവിന്ദൻ കൂക്കിരിയുടെയും മാധവിയുടെയും മകനാണ്. മുൻ ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ല കമ്മിറ്റി അംഗം, അഴീക്കോട് സാന്ത്വനം ട്രസ്റ്റ് മെംബർ, കോൺഗ്രസ് അഴീക്കോട് മണ്ഡലം ഭാരവാഹി, തെക്കുംഭാഗം ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗീത തേനാർകുടി. മക്കൾ: വിപിൻ, നിധിന, നിധിൻ. മരുമക്കൾ: ലൈഷ, രജനിഷ്, ചന്ദന. സഹോദരി: ഗീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളിക്കുന്നുപ്രം ശ്മശാനത്ത്.