രമാബായി
ധർമടം: ബ്രണ്ണൻ കോളജിന് പിറകിൽ കവിതയിൽ എം.എ. രമാബായി ടീച്ചർ (79) നിര്യാതയായി. ഏഴോം ഗവ. മാപ്പിള യു.പി സ്കൂൾ, ഡയറ്റ് പാലയാട് എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. പന്ന്യന്നൂർ ഗവ. എൽ.പി സ്കൂൾ, തലശ്ശേരി ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ പി.എം. രാഘവൻ മാസ്റ്റർ. മക്കൾ: രേഷ്മ, രസാൽ. മരുമക്കൾ: അനൂപ് കുമാർ (കണ്ണൂർ), അനിത റസാൽ (കൃഷി വകുപ്പ്). സഹോദരങ്ങൾ: വസന്ത, ലളിത, പരേതരായ ലീല, ശാന്തകുമാരി, പ്രഭാകരൻ, വിനോദ്, പവിത്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.