പഴയങ്ങാടി: മുട്ടം പൊള്ളയിൽ സ്വദേശി മാടായി വാടിക്കൽ ഉമർ ഫാറൂഖ് മസ്ജിദിന് സമീപം കെ. മുഹമ്മദ് ഹാരിസ് (63) കുവൈത്തിൽ നിര്യാതനായി. മുട്ടം മുസ്ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റി പ്രസിഡന്റ്, മുട്ടം സി.എച്ച് യുവക് കേന്ദ്രം സ്ഥാപക പ്രസിഡന്റ്, കുവൈത്ത് കെ.എം.സി.സി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുഹമ്മദ് കുഞ്ഞി - കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: എ.കെ. ജാസ്മിൻ. മക്കൾ: ഹന്നത്ത് (കാനഡ), സന, സഫ (കുവൈത്ത്). മരുമക്കൾ: തൻസിൽ, സജാദ്. സഹോദരങ്ങൾ: ജമീല, താഹിറ, മുനീറ, അബ്ദുൽ ഷുക്കൂർ, സാദിഖ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ശേഷം മുട്ടം കക്കാടപ്പുറം പള്ളി ഖബർസ്ഥാനിൽ.