ഇരിക്കൂർ: ആയിപ്പുഴ കൂരാരി മുബാറക് ജുമാ മസ്ജിദിനു സമീപത്തെ കെ.കെ. അബ്ദുസ്സലാം (56) നിര്യാതനായി. മരവ്യാപാരിയും ടിമ്പർ മർച്ചന്റ് അസോസിയേഷൻ മുൻ മേഖല സെക്രട്ടറിയുമായിരുന്നു. പരേതരായ കല്ലട്രകത്ത് മുഹമ്മദിന്റെയും കെ.കെ. സുഹറയുടെയും മകനാണ്. ഭാര്യ: കുന്നയിൽ ആയിഷ. മക്കൾ: തായിസ്, ഫാരിസ്, റാബി, നാജി, ആദി. സഹോദരങ്ങൾ: മേമി, ഹുസ്സൻ, അബ്ദുൽ ജബ്ബാർ, ഇസ്മായിൽ, അബ്ദുൽ അസീസ്, അബു, ഷാഹുൽ ഹമീദ്, റംല, സീനത്ത്.