തലശ്ശേരി: ധർമടം മീത്തലെ പീടിക ഗവ. മാപ്പിള ജെ.ബി സ്കൂളിന് സമീപം കളത്തിൽ ഹൗസിൽ എം. നളിനി (83) നിര്യാതയായി. ശിൽപിയും ചിത്രകാരനുമായ കെ.കെ. കുഞ്ഞിരാമ പണിക്കരുടെ (റിട്ട. സർവേയർ) ഭാര്യയാണ്. മക്കൾ: ലസിത, സന്തോഷ് കുമാർ (റിട്ട. അധ്യാപകൻ, കാലടി യു.പി സ്കൂൾ), സനിൽ കുമാർ (ട്രാകോ കേബ്ൾ പിണറായി, ജോയന്റ് സെക്രട്ടറി പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാല), പരേതയായ മിനി. മരുമക്കൾ: ഷൈജ (പ്രീ പ്രൈമറി അധ്യാപിക, മൂന്നാംമൈൽ എൽ.പി സ്കൂൾ), നൈന (അധ്യാപിക, പിണറായി ശാരദ വിലാസം ജെ.ബി സ്കൂൾ), പരേതനായ സതീശൻ. സഹോദരങ്ങൾ: ജയലക്ഷ്മി (റിട്ട. ക്ലർക്ക്, റവന്യൂ വകുപ്പ്), കമല, രാമകൃഷ്ണൻ (റിട്ട. ലേബർ ഓഫിസർ), സത്യവതി, പരേതയായ ചന്ദ്രമതി.