എളേറ്റിൽ: കത്തറമ്മൽ കൊളാട്ടപ്പൊയിൽ കെ.പി. അബ്ദുൽ ഖാദർ ഹാജി (72) നിര്യാതനായി. ജില്ല സഹകരണ വകുപ്പ് റിട്ട. ജോയന്റ് രജിസ്ട്രാർ ആയിരുന്നു. കത്തറമ്മൽ മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ല ഹജ്ജ് ട്രെയിനർ, കോഴിക്കോട് സി.എച്ച് സെന്റർ അഡ്മിനിസ്ട്രേറ്റർ, താമരശ്ശേരി ഹജ്ജ് ഹെൽപ് ഡെസ്ക് ചെയർമാൻ, കരണിക്കല്ല് മഹല്ല് കമ്മിറ്റി അംഗം, നൂറുൽ ഇസ്ലാം വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: നദീറ ചേലാമ്പൊയിൽ. മക്കൾ: ഉമറുൽ ഫാറൂഖ്, മുഹമ്മദ് അഷറഫ്, ഫാത്തിമ. മരുമക്കൾ: ബാസിത്ത് എളേറ്റിൽ വട്ടോളി, ആയിഷ ബീവി നടുവണ്ണൂർ. സഹോദരങ്ങൾ: കെ.പി. അബ്ദുറഹിമാൻ ഹാജി (ലാവണ്യ നരിക്കുനി), കെ.പി. അബ്ദുൽമജീദ് (ലാവണ്യ), കെ.പി. ഖാലിദ് (പാത്രപ്പുര നരിക്കുനി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കരണിക്കല്ല് പള്ളിയിലും 9.30ന് കത്തറമ്മൽ ജുമാമസ്ജിദിലും.