തൊട്ടിൽപ്പാലം: ഏറെക്കാലം തൊട്ടിൽപ്പാലം അങ്ങാടിയിൽ പലചരക്ക് വ്യാപാരം നടത്തിയ വള്ളിൽ ഇബ്രാഹിം ഹാജി (85) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി തൊട്ടിൽപ്പാലം യൂനിറ്റ് മുൻ വൈസ് പ്രസിഡന്റാണ്. കോതോട് നിസ്കാരപ്പള്ളി പ്രസിഡന്റും തൊട്ടിൽപ്പാലം മഹല്ല് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹാജറ (ജിദ്ദ), ലത്തിഫ് (കച്ചവടം, തൊട്ടിൽപ്പാലം), നസീമ (അടുക്കത്ത്), അയ്യൂബ് (സ്റ്റേഷൻ മാനേജർ - ജി.എസ്.എ സൺ എക്സ്പ്രസ് കുവൈത്ത്), അജ്മൽ (സ്റ്റേഷൻ മാനേജർ ടർക്കിഷ് എയർലെൻസ് ദമ്മാം). മരുമക്കൾ: അഹമ്മദ് പാളയാട്ട് (സൗദി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ), അബ്ദുറഹിമാൻ (റിട്ട. പ്രഫസർ പൊന്നാനി എം.ഇ. എസ് കോളജ്), മാണിക്കോത്ത് സൗദ (അധ്യാപിക പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ), ഫൗസിയ (വയനാട്), ഷഫീന (നരിപ്പറ്റ).