മാവൂർ: കണ്ണിപറമ്പ് വൈത്തനാരി ശ്രീലത (59) നിര്യാതയായി. കുറ്റിക്കടവ് വളയന്നൂർ ജി.എൽ.പി സ്കൂളിലെ പാചകക്കാരിയായിരുന്നു. ഭർത്താവ്: അച്ചുതൻകുട്ടി. മക്കൾ: വിജയശ്രീ, ദിവ്യശ്രീ, ശ്രീനാഥ്. മരുമക്കൾ: രാജീവ്, ബാബു. സഹോദരങ്ങൾ: ശ്രീമതി, ശ്രീനിവാസൻ, രവീന്ദ്രൻ. പിതാവ്: പരേതനായ കുഞ്ഞുണ്ണി നായർ. മാതാവ്: പരേതയായ കല്യാണിയമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വില്ലേരി വീട്ടുവളപ്പിൽ.