പയ്യോളി: തെയ്യം കലാകാരൻ അയനിക്കാട് ആവിത്താരേമ്മൽ താമസിക്കും കുറ്റ്യാടി സ്വദേശി കെ. കുഞ്ഞിരാമൻ (72) നിര്യാതനായി. മലബാറിലെ 60ൽപരം ക്ഷേത്രങ്ങളിൽ വർഷങ്ങളായി കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്ന കലാകാരനായിരുന്നു. ഭാര്യ: പങ്കജം (ഫിഷറീസ് വകുപ്പ് വടകര). മക്കൾ: സുഗേഷ് (തെയ്യംകലാകാരൻ), സുഗിന. മരുമക്കൾ: മേഘ (കോഴിക്കോട്), രജീഷ് കുമാർ (പാലയാട്). സഹോദരങ്ങൾ: കേളു, മാലതി, സുമതി, രവീന്ദ്രൻ, ശൈലജ, പരേതനായ നാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.