ഇരിണാവ്: കച്ചേരിത്തറ പയ്യനാട്ട് ഓയിൽ മില്ലിന് സമീപം ഞണ്ടൻമാടത്ത് ശശിധരൻ (70) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: കൂലോത്ത് വളപ്പിൽ അനിത. മക്കൾ: നിശിത, നിധീഷ് (കമ്പനി ബോർഡ് അസിസ്റ്റൻസ് ഫോറസ്റ്റ്, കൊല്ലം). മരുമകൻ: സുനിൽ കുമാർ (മടക്കര). സഹോദരങ്ങൾ: ജയൻ, വിനയൻ, സുജ, പ്രേമ, പരേതരായ ദാസൻ, ഗംഗാധരൻ, ബാലൻ, ശ്രീമതി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.