എടക്കാട്: കടമ്പൂർ പൂങ്കാവിന് സമീപം ജാനകി നിവാസിൽ വിമുക്ത ഭടനും റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായ കെ.കെ. രാഘവൻ നായർ (89) നിര്യാതനായി. ഭാര്യ: പുളിക്കാംബേത് ജാനകി. മക്കൾ: പ്രദീപ്കുമാർ (വിമുക്ത ഭടൻ), പ്രമോദ് (വിമുക്ത ഭടൻ), പ്രജോഷ് ബാബു (സബ്. ഇൻസ്പെക്ടർ, സിറ്റി പൊലീസ് സ്റ്റേഷൻ കണ്ണൂർ), പരേതനായ പ്രശാന്ത് ബാബു (ഇന്ത്യൻ റെയിൽവേ). മരുമക്കൾ: സനിത, രസ്ന, ഷിൽസ, സനുഷ. സഹോദരങ്ങൾ: ചാത്തുക്കുട്ടി നായർ കടമ്പൂർ (റിട്ട. എസ്.ഐ), രാജൻ മാവിലച്ചാലിൽ, രോഹിണി കടമ്പൂർ, ചിരുതൈ പൊന്ന്യം, പരേതരായ ജാനകി, ലക്ഷ്മണൻ, കൃഷ്ണൻ, ഭാസ്കരൻ, നാരായണൻ.