തലശ്ശേരി: പുന്നോൽ ഉസ്സൻ മൊട്ടയിലെ അറക്കൽ മാണിയാട്ട് ഹൗസിൽ എ.എം. ബഷീർ (69) നിര്യാതനായി. പരേതരായ ചാലിക്കണ്ടി കൊളപ്പാൽ അസ്സൻകുട്ടിയുടെയും അറക്കൽ മാണിയാട്ട് ആസിയയുടെയും മകനാണ്. ഭാര്യ: മണിച്ചിന്റവിട സീനത്ത് (വടകര). മക്കൾ: സബീൽ, നബീൽ, ഷബീർ, റിസ്വാൻ, ബർജീസ്, സുബിയ. മരുമക്കൾ: അനസ്, ആഷിയാന, സുഹ, സഹന. സഹോദരങ്ങൾ: അൻവർ കാസിം, റയീസ്, ഷഫീഖ്, സമീർ, പരേതനായ എ.എം. അഷ്റഫ്.