പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ മുഹമ്മദ് പള്ളി മഹല്ലിൽ താമസിക്കുന്ന ചേനോത്ത് മാടത്തിൽ റഫീഖ് (58) നിര്യാതനായി. പരേതരായ മുസ്തഫയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. രാമന്തളി ശാഖ മുസ്ലിം ലീഗ് മുൻ സെക്രട്ടറിയും ഓട്ടോതൊഴിലാളി യൂനിയൻ (എസ്.ടി.യു) ഭാരവാഹിയും രാമന്തളി ജമാഅത്ത് കമ്മിറ്റി മുൻ മെംബറുമാണ്. ഭാര്യ: കെ.വി. ആബിദ (രാമന്തളി പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ്, മുൻ ഗ്രാമപഞ്ചായത്ത് മെംബർ). മകൻ: മുഹമ്മദ് (മാമു). സഹോദരങ്ങൾ: ജമീല, മുഹമ്മദ് ശാഫി, ഹാരിസ്, സക്കീന, സറീന, സുബൈദ പരേതനായ സിദ്ദീഖ്.