എടക്കാട്: ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം തൈവെച്ചവളപ്പിൽ ടി.വി. രമേശൻ (62) നിര്യാതനായി. പരേതരായ രാഘവന്റെയും ജാനകിയുടെയും മകനാണ്. എടക്കാട് മത്സ്യമാർക്കറ്റിൽ വിൽപനക്കാരനായിരുന്നു. ഭാര്യ: അനിത. സഹോദരങ്ങൾ: സുധ, പ്രമോദ്, വിനോദ്, പ്രവീൺ, പരേതരായ രാജൻ, ദാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ.